കൂടൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ പോത്തുപാറ ഭാഗത്ത് നടത്തിയ പരിശോധനയിൽ മന്ത് സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ് സംഘം അന്യ സംസ്ഥാന തൊഴിലാളികളിൽ നടത്തിയ പരിശോധനയിൽ ആണ് മന്ത് സ്ഥിരീകരിച്ചത്. ജില്ലയിൽ അന്യ സംസ്ഥാന തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങളിൽ നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് ഇവിടെയും പരിശോധന നടത്തിയത്.
പോത്തുപാറയിലെ പാറമടയിൽ ജോലി ചെയ്യുന്ന അഞ്ച് അന്യ സംസ്ഥാന തൊഴിലാളികളിൽ ആണ് മന്ത് രോഗം സ്ഥിരീകരിച്ചത്. ഇവർക്ക് ആവശ്യമായ ചികിത്സ നൽകിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ മേഖലയിൽ വീണ്ടും നടത്തിയ പരിശോധനയിൽ 110 പേരുടെ രക്ത സാമ്പിളുകളും പരിശോധനക്ക് അയച്ചതായി അധികൃതർ പറഞ്ഞു.
Manth was confirmed in Koodalpothupara area.